Kerala
കൊല്ലത്ത് ഉത്സവം നാലാംദിനം; സ്വര്‍ണകപ്പ് ഉയര്‍ത്താന്‍ കണ്ണുരിന്റെ കുതിപ്പ് തുടരുന്നു
24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയാണ് പ്രധാന വേദി.
കൊല്ലം | കലാകാരന്മാരുടെ ഈറ്റില്ലാമായ കൊല്ലത്ത് കലയുടെ മൂന്നു ദിനങ്ങള്‍ ആവേശോജ്വലമായി പിന്നിട്ടു. കൗമാര കലയുടെ ഉത്സവം നാലാം ദിനത്തിലേക്കു കടക്കുമ്പോള്‍ സ്വര്‍ണ്ണ കപ്പിനായുള്ള വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് ദേശിങ്ങനാട് സാക്ഷ്യം വഹിക്കുന്നത്. 62ാമത് സംസ്ഥാന കലോത്സവത്തിന്റെ നാലാം ദിനമായ ഞായറാഴ്ച കലാപരിപാടികള്‍ പുരോഗമിക്കുമ്പോള്‍ 851 പോയിന്റ്കളുമായി അതിവേഗം കുതിക്കുകയാണ് കണ്ണൂര്‍ ജില്ല. 846 പോയിന്റുകളുമായി നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയാണ് രണ്ടാംസ്ഥാനത്ത്. 840 പോയിന്റുകളുമായ പാലക്കാട് ജില്ലയാണ് മൂന്നാംസ്ഥാനത്ത്. നാലാംസ്ഥാനത്ത് 823 പോയിന്റുകളുമായി തൃശ്ശൂര്‍ ജില്ലയാണ്. മലപ്പുറം ജില്ല 812 പോയിന്റുകളുടെ അഞ്ചാംസ്ഥാനത്താണ്.
കൊല്ലം-807 ,എറണാകുളം – 796, തിരുവനന്തപുരം -773, ആലപ്പുഴ- 754, , കാസര്‍ഗോഡ് – 749,കോട്ടയം -745, വയനാട് – 723, പത്തനംതിട്ട-680 , ഇടുക്കി- 649 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നിലകള്‍.
54 മത്സരങ്ങളില്‍ 41 മത്സരങ്ങളുടെ ഫലപ്രഖ്യാപനമാണ് നടന്നത്. 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഒരുക്കിയ ഒ എന്‍ വി സ്മൃതിയാണ് പ്രധാന വേദി.