Connect with us

National

കൊവിഡ് വാക്‌സീന്റെ നാലാമത്തെ ഡോസ് ആവശ്യമില്ല: ഡോ. രാമന്‍ ഗംഗാഖേദ്ക്കര്‍

അതിന്റെ വകഭേദങ്ങളെക്കുറിച്ച് നിലവിലുള്ള തെളിവുകള്‍ കണക്കിലെടുത്താണ് ഈ പ്രസ്ഥാവന.

Published

|

Last Updated

ന്യൂഡല്‍ഹി| കൊറോണ വൈറസിന് നാലാമത്തെ വാക്സീന്‍ ആവശ്യമില്ലെന്ന് ഐ.സി.എം.ആര്‍ പകര്‍ച്ചവ്യാധി സാംക്രമിക രോഗ വിഭാഗം മുന്‍ മേധാവി ഡോ രാമന്‍ ഗംഗാഖേദ്ക്കര്‍. അതിന്റെ വകഭേദങ്ങളെക്കുറിച്ച് നിലവിലുള്ള തെളിവുകള്‍ കണക്കിലെടുത്താണ് ഈ പ്രസ്ഥാവന.

ഒരാള്‍ കൊവിഡ് വാക്സീന്‍ മൂന്ന് ഡോസ് എടുത്തിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം അയാളുടെ ടി-സെല്‍ രോഗപ്രതിരോധ പ്രതികരണം മൂന്ന് തവണ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ്. അതിനാല്‍ ഓരോരുത്തരും ടി സെല്‍ രോഗപ്രതിരോധ ശേഷിയില്‍ വിശ്വസിക്കാന്‍ ശ്രമിക്കണമെന്നും ഡോ. രാമന്‍ ഗംഗാഖേദ്ക്കര്‍ പറഞ്ഞു.

പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും മാസ്‌ക് ധരിക്കുന്നത് പോലുള്ള മുന്‍കരുതലുകള്‍ തുടരണമെന്നും എല്ലാവരും വാക്‌സീന്റെ ഒരു മുന്‍കരുതല്‍ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Latest