Connect with us

fourth saturday holiday

നാലാം ശനി അവധി: സർക്കാർ പിന്മാറുന്നു

ജീവനക്കാർ സഹകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകാനുള്ള നിർദേശത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു. നീക്കം ഉപേക്ഷിക്കാൻ സർക്കാറിൽ ധാരണയായി. സർക്കാർ വെച്ച വ്യവസ്ഥകളോട് ജീവനക്കാർ സഹകരിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
നാലാം ശനി അവധി നൽകുന്നതിന് നിലവിലുള്ള ശമ്പളത്തോടെയുള്ള അവധി 20 ദിവസത്തിൽ നിന്ന് 15 ആക്കി കുറയ്ക്കുക, പ്രതിദിന പ്രവർത്തന സമയം രാവിലെ 10.15 മുതൽ 5.15 എന്നത് പത്ത് മുതൽ 5.15 വരെയാക്കുക തുടങ്ങിയ വ്യവസ്ഥകളായിരുന്നു സർക്കാർ മുന്നോട്ടുവെച്ചിരുന്നത്.

ഭരണപക്ഷ, പ്രതിപക്ഷ യൂനിയനുകളുടെ എതിർപ്പിനെ തുടർന്ന് ശമ്പളത്തോടെയുള്ള അവധി ദിവസം വെട്ടിക്കുറക്കുന്നതിൽ ചില ഇളവുകൾക്ക് തയ്യാറാണെന്ന സൂചന സർക്കാർ നൽകിയിരുന്നു. ജീവനക്കാരുടെ എതിർപ്പ് തുടർന്ന സാഹചര്യത്തിലാണ് പിന്മാറ്റം.

അവധി സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി തീരുമാനമെടുക്കാനായി ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. നേരത്തേ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് അവധിയെകുറിച്ചുള്ള നിർദേശം ഉയർന്നത്.

---- facebook comment plugin here -----

Latest