Connect with us

Alappuzha

പക്ഷിപ്പനി: ആലപ്പുഴ ചേന്നത്ത് പതിനായിരത്തോളം വളര്‍ത്തുപക്ഷികളെ കൊന്നു

വിവിധ ഫാമുകളില്‍ ഉള്ള പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ദ്രുതകര്‍മ്മ സേനയാണ് കള്ളിംഗ് ചെയ്തത്. പഞ്ചായത്തിന് കീഴിലുള്ള പൊതുശ്മശാനത്തില്‍ ഇവയെ ദഹിപ്പിച്ചു.

Published

|

Last Updated

ആലപ്പുഴ | പക്ഷിപ്പനി സ്ഥിരീകരിച്ച ചേന്നം പള്ളിപ്പുറം പഞ്ചായത്തില്‍ കള്ളിംഗ് തുടങ്ങി. പതിനായിരത്തോളം വളര്‍ത്തുപക്ഷികളെ കൊന്ന് സംസ്‌കരിച്ചു. വിവിധ ഫാമുകളില്‍ ഉള്ള പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ദ്രുതകര്‍മ്മ സേനയാണ് കള്ളിംഗ് ചെയ്തത്. പഞ്ചായത്തിന് കീഴിലുള്ള പൊതുശ്മശാനത്തില്‍ ഇവയെ ദഹിപ്പിച്ചു.

പള്ളിപ്പുറം പഞ്ചായത്തിലെ 3, 11, 15 വാര്‍ഡുകളിലാണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് വളര്‍ത്തുപക്ഷികളെ കൊന്നു സംസ്‌കരിക്കല്‍ തുടങ്ങിയത്. പക്ഷികളെ സംസ്‌കരിക്കുന്ന സ്ഥലത്തിന് മുകളില്‍ പ്രത്യേക ഷീറ്റുകള്‍ സജ്ജീകരിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ ഒരുകിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെയാണ് കൊല്ലുന്നത്. പഞ്ചായത്തിലെ 10 വാര്‍ഡുകളിലായി 34,033 വളര്‍ത്തു പക്ഷികളെയാണ് കൊല്ലേണ്ടി വരിക. 50 ഓളം ജീവനക്കാരുടെ നേതൃത്വത്തില്‍ 20 പ്രാദേശിക തൊഴിലാളികളുടെ സഹായത്തോടെ മൂന്നു സംഘങ്ങളായാണ് ദൗത്യം നിര്‍വഹിക്കുന്നത്.

ഇന്നലെ രാവിലെ മുതല്‍ മഴ ശക്തമായത് ദൗത്യത്തിന് പ്രതിബന്ധം സൃഷ്ടിച്ചു. ദൗത്യം ഇന്നും തുടരും.

 

Latest