Connect with us

Kerala

കുറുനരി ചത്ത നിലയില്‍; പേവിഷബാധ സ്ഥിരീകരിച്ചു

കല്ലംമാക്കല്‍ - മഠത്തുംമുറി റോഡില്‍ ചൂരക്കുറ്റിയില്‍ ശര്‍ക്കര നിര്‍മാണശാലക്കു സമീപമാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ കുറുനരിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

മല്ലപ്പള്ളി | കോട്ടാങ്ങല്‍ പഞ്ചായത്തില്‍ വീണ്ടും കുറുനരിയെ ചത്ത നിലയില്‍ കണ്ടെത്തി. കല്ലംമാക്കല്‍ – മഠത്തുംമുറി റോഡില്‍ ചൂരക്കുറ്റിയില്‍ ശര്‍ക്കര നിര്‍മാണശാലക്കു സമീപമാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ കുറുനരിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

പഞ്ചായത്തംഗം അമ്മിണി രാജപ്പന്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കരികുളം റേഞ്ച് ഓഫിസില്‍ നിന്ന് എസ് എഫ് ഒ. വി വിനയന്റെ നേതൃത്വത്തില്‍ ബി എഫ് ഒമാരായ എസ് അജ്മല്‍, ആര്‍ വിദ്യാകുമാരി എന്നിവരുടെ നേതൃത്വത്തില്‍ കുറുനരിയുടെ ജഡം പരിശോധനക്കായി പാലോട് അനിമല്‍ ഡിസീസ് സെന്ററിലേക്ക് മാറ്റി. പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിച്ചു.

കോട്ടാങ്ങല്‍, കൊറ്റനാട് പഞ്ചായത്തുകളില്‍ കഴിഞ്ഞ മാസം പരിഭ്രാന്തി പരത്തി കുറുനരി ആക്രമണം നടത്തിയിരുന്നു. ഒമ്പത് പേര്‍ക്ക് കടിയേറ്റു. പിന്നീട് കോട്ടാങ്ങല്‍, കൊറ്റനാട് പഞ്ചായത്തുകളില്‍ കുറുക്കനെയും കുറുനരിയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ഇവയ്ക്കും പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest