ukrain- russia war
യുക്രൈനില്‍ ഫോക്‌സ് ന്യൂസ് മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും കൊല്ലപ്പെട്ടു
കാറില്‍ സഞ്ചരിക്കുന്നതിനിടെ കീവിലെ ഹൊറന്‍കയില്‍വെച്ച് വെടിയേറ്റാണ് മരണം
കീവ് | റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രെയ്‌നില്‍ വെടിയേറ്റ് ഫോക്‌സ് ന്യ്ൂസ് മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും കൊല്ലപ്പെട്ടു. നിരവധി യുദ്ധങ്ങള്‍ പകര്‍ത്തി അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധേയനായ ക്യാമറാമാന്‍ പിയറി സക്കര്‍സേവിസ്‌കിക്ക്, ഫോക്‌സ് ന്യൂസിന്റെ 24 വയസുകാരിയായ റിപ്പോര്‍ട്ടര്‍ ഒലെക്‌സാന്ദ്ര കുവ്ഷിനോവ എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ കീവിലെ ഹൊറന്‍കയില്‍ വെച്ചാണ് ഇവരുടെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായതെന്ന് ഫോക്‌സ് സീനിയര്‍ ഫീല്‍ഡ് പ്രോഡ്യൂസര്‍ യോനറ്റ് ഫ്രിലിംഗ് ഉദ്ധരിച്ച് ബി ബ ബി സി റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ട ക്യാമറാമാന്‍ പിയറി ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫോക്സ് ന്യൂസിന് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ബ്രന്റ് റെനോഡ് കഴിഞ്ഞയാഴ്ച റഷ്യന്‍ സേനയുടെ വെടിയേറ്റ് യുക്രൈനില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ യുക്രൈനില്‍ കൊല്ലപ്പെടുന്ന അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്കര്‍ മൂന്നായി.