Connect with us

Kerala

ഫാ. ഗീവർഗ്ഗീസ് ബ്ലാഹേത്ത് (68) അന്തരിച്ചു

സുറിയാനി ഇടവക പള്ളിയുടെ മുന്‍ വികാരിയും സീനിയര്‍ വൈദികനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു.

Published

|

Last Updated

അടൂര്‍ | ഫാ. ഗീവര്‍ഗ്ഗീസ് ബ്ലാഹേത്ത് (68) അന്തരിച്ചു. മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി ഇടവക പള്ളിയുടെ മുന്‍ വികാരിയും സീനിയര്‍ വൈദികനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു. അടൂര്‍ കോട്ടമുകള്‍ കണ്ണംകോട് ബ്ലാഹേത്ത് കോയിപ്പുറത്ത് കുടുംബാംഗമാണ്. ഇന്നലെവൈകീട്ട് 4.30-ന് വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

വൈ.എം.സി.എ,സ്വാന്തനം ഫൗണ്ടേഷന്‍, ഗ്രന്ഥശാല പ്രവര്‍ത്തനം, കാരുണ്യ വികലാംഗ അസോസിയേഷന്‍ ഉപദേശക സമിതിയംഗം, മദ്യനിരോധന സമിതി ജില്ലാ ചെയര്‍മാന്‍, പൗരാവകാശ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ചെയര്‍മാന്‍, പാരലീഗല്‍ വാളന്റിയര്‍ തുടങ്ങി മുപ്പതോളം സംഘനടകളുടെ ചുമതലകള്‍ വഹിച്ചിരുന്നു.

ഭാര്യ: ആനിയമ്മ ജോര്‍ജ്(റിട്ട. പ്രൊഫ. സെയിന്റ് സിറിള്‍സ് കോളേജ് കിളിവയല്‍,അടൂര്‍)
മക്കള്‍:വിപിന്‍( ഇംഗ്ലണ്ട്), വിനീത്(കാനഡ). സംസ്‌കാരം പിന്നീട്

 

Latest