താമരശ്ശേരി രൂപതാ നേതൃത്വം ഫാ. അജി പുതിയപറമ്പിലിന് മത, സാമൂഹിക വിലക്ക് ഏര്‍പ്പെടുത്തി. കുര്‍ബാന സ്വീകരിക്കുന്നത് മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നതിനു വരെ വിലക്കുണ്ട്. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഫാദര്‍ അജി പുതിയ പറമ്പിലിനെ വിചാരണ ചെയ്യാന്‍ നേരത്തെ മത കോടതി സ്ഥാപിച്ചത് വിവാദമായിരുന്നു.സിറോ മലബാര്‍ സഭയുടെ സംഘപരിവാര്‍ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് ശുശ്രൂഷ ദൗത്യം ഉപേക്ഷിച്ചിരുന്നു ഫാദര്‍ അജി പുതിയാപറമ്പില്‍. കേരളത്തിലെ ക്രൈസ്തവ സഭകള്‍, പ്രത്യേകിച്ച് സിറോ മലബാര്‍ സഭ വലിയ ജീര്‍ണതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫാദര്‍ അജി സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
വീഡിയോ കാണാം
---- facebook comment plugin here -----