Qatar World Cup 2022
ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍
ഒരു ഗോളിനാണ് ഫ്രഞ്ച് സൈന്യം മുന്നിട്ടുനില്‍ക്കുന്നത്.

ദോഹ | യൂറോപ്യന്‍ ശക്തികളുടെ പോരാട്ടത്തില്‍ ഫ്രാന്‍സ് മുന്നില്‍. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് സൈന്യം മുന്നിട്ടുനില്‍ക്കുന്നത്. 17ാം മിനുട്ടില്‍ 22കാരന്‍ ഓഴ്‌ലീന്‍ ചൗമേനിയാണ് ഗോള്‍ നേടിയത്.
അന്റോണി ഗ്രീസ്മാന്റെ അസിസ്റ്റില്‍ ബോക്‌സിന്റെ പുറത്തുനിന്നുള്ള അത്യുഗ്രന്‍ വലങ്കാലനടിയിലാണ് ചൗമേനി ഗോള്‍ നേടിയത്. 29ാം മിനുട്ടില്‍ ബ്രിട്ടീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്‌ന്റെ ഉഗ്രന്‍ ഷോട്ട് ഫ്രഞ്ച് ഗോളി തടഞ്ഞു. പന്തടക്കത്തിലും ഷോട്ടുതിര്‍ക്കുന്നതിലും ഇംഗ്ലണ്ടായിരുന്നു മുന്നില്‍.
---- facebook comment plugin here -----