Connect with us

From the print

ഫ്രാൻസ് പാസ്സ്

85ാം മിനുട്ടില്‍ ബെല്‍ജിയം താരം യാന്‍ വെര്‍ട്ടോംഗന്റെ സെല്‍ഫ് ഗോളിലായിരുന്നു ഫ്രാന്‍സിന്റെ ജയം.

Published

|

Last Updated

ഡസ്സല്‍ഡോര്‍ഫ് | ബെല്‍ജിയത്തെ തോല്‍പ്പിച്ച് ഫ്രാന്‍സ് യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. മടക്കമില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. 85ാം മിനുട്ടില്‍ ബെല്‍ജിയം താരം യാന്‍ വെര്‍ട്ടോംഗന്റെ സെല്‍ഫ് ഗോളിലായിരുന്നു ഫ്രാന്‍സിന്റെ ജയം. കുളോ മുവാനിയുടെ ഷോട്ട് വെര്‍ട്ടോംഗന്റെ ദേഹത്ത് തട്ടി വ്യതിചലിച്ച് വലയില്‍ കയറുകയായിരുന്നു.
സ്‌പെയിന്‍- ജര്‍മനി

യൂറോ കപ്പ് ക്വാര്‍ട്ടറില്‍ സ്പെയിനിന്റെ എതിരാളി ആതിഥേയരായ ജര്‍മനി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ അട്ടിമറിച്ചെത്തിയ ജോര്‍ജിയയെ തകര്‍ത്ത്് സ്പെയിന്‍ ക്വാര്‍ട്ടറിലെത്തിയതോടെയാണ് സൂപ്പര്‍ പോരാട്ടത്തിന് കളമൊരുങ്ങിയത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സ്പാനിഷ് പട വിജയം ആഘോഷിച്ചത്. ഒരു ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ലാ റോജയുടെ തിരിച്ചുവരവ്.

18ാം മിനുട്ടില്‍ സ്പെയിന്‍ താരം റോബിന്‍ ലെ നോര്‍മാന്‍ഡിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ജോര്‍ജിയ മുന്നിലെത്തിയത്. ജോര്‍ജിയന്‍ കൗണ്ടര്‍ ആക്രമണം തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ഗോള്‍. 39ാം മിനുട്ടില്‍ റോഡ്രിയിലൂടെ സമനില പിടിച്ച സ്പെയിനായി ഫാബിയന്‍ റൂയിസ് (51), നിക്കോ വില്യംസ് (75), ഡാനി ഒല്‍മോ (83) എന്നിവരും വലകുലുക്കി.

പോര്‍ച്ചുഗലിനെതിരെ പുറത്തെടുത്ത പോരാട്ട വീര്യം ആവര്‍ത്തിക്കാന്‍ ജോര്‍ജിയക്കു കഴിഞ്ഞില്ല. തുടക്കം മുതല്‍ തന്നെ സ്പാനിഷ് താരങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ജോര്‍ജിയ പതറി. 74ാം മിനുട്ടില്‍ ലാമിന്‍ യമാല്‍ വലകുലുക്കിയെങ്കിലും ഓഫ് സൈഡായി.

76 ശതമാനം പന്ത് കൈവശം വെച്ച സ്പെയിന്‍ 35 ഷോട്ടുകള്‍ പായിച്ചു. അവയില്‍ 13 എണ്ണം ഗോള്‍വലക്ക് നേരെയായിരുന്നു. ജോര്‍ജിയന്‍ ഗോള്‍ കീപ്പര്‍ മമര്‍ദാഷ്്വിലിയുടെ മികച്ച സേവുകളാണ് തോല്‍വിഭാരം കുറച്ചത്. അതേസമയം, ജോര്‍ജിയക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും പായിക്കാനായില്ല.