Connect with us

International

ഐഎസ് നേതാവിനെ വധിച്ചതായി ഫ്രാന്‍സ്; ഭീകരവാദത്തിനെതിരെയുള്ള പോരാട്ട വിജയമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍

പടിഞ്ഞാറന്‍ ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ് നേതാവായിരുന്നു അദ്‌നാന്‍ അബു വാഹിദ് അല്‍ സഹ്‌റാവി.

Published

|

Last Updated

പാരിസ്| ഗ്രേറ്റര്‍ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റ് നേതാവിനെ വധിച്ചെന്ന് ഫ്രാന്‍സ്. ഐഎസ് ഭീകരന്‍ അദ്‌നാന്‍ അബു വാലിദ് അല്‍ സഹ്‌റാവിയെ ഫ്രഞ്ച് സൈനിക സേന വധിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. പടിഞ്ഞാറന്‍ ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ് നേതാവായിരുന്നു അദ്‌നാന്‍ അബു വാഹിദ് അല്‍ സഹ്‌റാവി.

ഭീകരവാദത്തിനെതിരെയുള്ള പോരാട്ട വിജയമാണ് ഇതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. 2017ല്‍ നിരവധി അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ സഹ്‌റാവിയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

 

Latest