Connect with us

Ongoing News

പരുക്കില്‍ കുരുങ്ങി ഫ്രാന്‍സ്; കരീം ബെന്‍സേമയും പുറത്ത്

പരുക്ക് ഭേദമാകാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്ന്‌ ഡോക്ടര്‍മാര്‍.

Published

|

Last Updated

ദോഹ | പരുക്കേറ്റ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സേമയും ലോകകപ്പില്‍ നിന്ന് പുറത്ത്. പരിശീലനത്തിനിടെയാണ് ബെന്‍സേമക്ക് പരുക്കേറ്റത്.

ഇന്നലെ ദോഹയില്‍ പരിശീലനം നടത്തുന്നതിനിടെ ബെന്‍സേമയുടെ ഇടത് തുടക്ക് പരുക്കേറ്റതായി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. പരുക്ക് ഭേദമാകാന്‍ മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 2022ല്‍ ബാലണ്‍ ദി യോര്‍ പുരസ്‌കാരം ലഭിച്ച താരമാണ് ബെന്‍സേമ. പരുക്കേറ്റ് പല പ്രമുഖ താരങ്ങളും ടീമിന് പുറത്തായത് ഫ്രാന്‍സിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ആസ്‌ത്രേലിയക്കെതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ ആദ്യ മത്സരം. ഫിഫ നിയമമനുസരിച്ച് ആദ്യ മത്സരത്തിനു 24 മണിക്കൂറുകള്‍ക്ക് മുമ്പ് പകരക്കാരനെ തീരുമാനിച്ച് അറിയിക്കണം.

 

Latest