Kerala
കാര്‍ഷിക സൊസൈറ്റിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ്; മുന്‍ പ്രസിഡന്റ് പിടിയില്‍
ജില്ലാ ലേബര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന കുരുവട്ടൂര്‍ സ്വദേശി കെ ഷാഗിലിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
കോഴിക്കോട് | കാര്‍ഷിക സൊസൈറ്റിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ച് വെട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. കോഴിക്കോട് കുമാരസ്വാമി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ജില്ലാ ലേബര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന കുരുവട്ടൂര്‍ സ്വദേശി കെ ഷാഗിലിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. അനവധി പേരില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച തുകയില്‍ വെട്ടിപ്പ് നടത്തുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. പ്രമോദും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2022ലാണ് പോലീസിന് പരാതി കിട്ടിത്തുടങ്ങിയത്. സൊസൈറ്റിയില്‍ തങ്ങള്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകര്‍ കാക്കൂര്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ് എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.