Connect with us

Kerala

ഷൂട്ടിംഗിന് ഉപയോഗിക്കുന്ന നോട്ടുകള്‍ നല്‍കി തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ആളുകളില്‍നിന്നു പണം വാങ്ങിയതിനുശേഷം മുന്നിലും പുറകിലും യഥാര്‍ഥ നോട്ട് വെച്ചതിനുശേഷം ഇടയ്ക്ക് ഷൂട്ടിങ് ആവശ്യത്തിനുള്ള നോട്ട് വെച്ച് പായ്ക്ക് ചെയ്തു കൊടുക്കുന്നതാണ് ഈ സംഘത്തിന്റെ രീതി.

Published

|

Last Updated

തിരുവനന്തപുരം| നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ആളുകളില്‍നിന്ന് പണം വാങ്ങിയ ശേഷം മുന്നിലും പുറകിലും യഥാര്‍ഥ നോട്ടുകളും ഇടയ്ക്ക് സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന നോട്ടുകളും വെച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍. സുന്ദര്‍രാജ് (51), സുജിത്ത് എന്ന രഞ്ജിത്ത് (45) എന്നിവരാണ് പിടിയിലായത്. ഇവരുടെ താമസ സ്ഥലത്ത് നിന്ന് തട്ടിപ്പുനടത്താനായി സൂക്ഷിച്ചുവെച്ചിരുന്ന സിനിമാ ചിത്രീകരണത്തിനു മാത്രം ഉപയോഗിക്കുന്ന കെട്ടുകണക്കിന് നോട്ടുകള്‍ ഫോര്‍ട്ട് ഇന്‍സ്‌പെക്റ്റര്‍ എസ്.എച്ച്.ഒ രാകേഷും സംഘവും പിടിച്ചെടുത്തു.

പോത്തന്‍കോട് അണ്ടൂര്‍ക്കോണം പോസ്റ്റോഫീസ് റോഡില്‍ വാടക വീട്ടില്‍നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തത്. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാന്‍ എത്തിയപ്പോഴാണ് വാടകവീട്ടില്‍നിന്ന് നോട്ടുകള്‍ കണ്ടെത്തിയത്. ഷൂട്ടിങ്ങിനു മാത്രമേ ഉപയോഗിക്കാവൂ എന്ന് നോട്ടിനു മുകളില്‍ അച്ചടിച്ചിട്ടുണ്ട്.

നോട്ട് ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ആളുകളില്‍നിന്നു പണം വാങ്ങിയതിനുശേഷം മുന്നിലും പുറകിലും യഥാര്‍ഥ നോട്ട് വെച്ചതിനുശേഷം ഇടയ്ക്ക് ഷൂട്ടിങ് ആവശ്യത്തിനുള്ള നോട്ട് വെച്ച് പായ്ക്ക് ചെയ്തു കൊടുക്കുന്നതാണ് ഈ സംഘത്തിന്റെ രീതി. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് പ്രതികളുടെ യാത്ര. നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന പ്രിന്റിങ് മെഷീനും വാഹനങ്ങളുടെ വ്യാജ നമ്പര്‍ പ്ലേറ്റും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 

Latest