Kerala
റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എക്‌സൈസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ കീഴടങ്ങി
. റഷ്യയിലെ കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്ത് കൈതാരം സ്വദേശികളായ രണ്ട് യുവാക്കളില്‍നിന്ന് 2,63,000 രൂപ വീതം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
പറവൂര്‍ \ റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെുത്ത കേസില്‍ ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. എറണാകുളം എക്‌സ്സൈസ് കമീഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥന്‍ കോട്ടുവള്ളി വാണിയക്കാട് അറക്കപറമ്പ് വീട്ടില്‍ അനീഷാണ്(35) കീഴടങ്ങിയത്. റഷ്യയിലെ കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്ത് കൈതാരം സ്വദേശികളായ രണ്ട് യുവാക്കളില്‍നിന്ന് 2,63,000 രൂപ വീതം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് അനീഷ് കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പണം നഷ്ടമായ മറ്റു മൂന്നുപേര്‍ കൂടി ഇയാള്‍ക്കെതിരെ പറവൂര്‍ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്.അനീഷ് ഉള്‍പ്പെടെ ഒരുസംഘം തട്ടിപ്പിന് പിന്നിലുണ്ടെന്നും ഒട്ടേറെപ്പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു