Connect with us

job scam

വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പഴുതടച്ചുള്ള അന്വേഷണത്തിന് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം

കോഴിക്കോട് സ്വദേശിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

Published

|

Last Updated

പത്തനംതിട്ട | വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്റെ  ഇടപെടല്‍. പത്തനംതിട്ട സ്വദേശിയായ യുവാവില്‍ നിന്ന് ഭീമമായ തുക തട്ടിയെടുത്ത കേസില്‍ പഴുതടച്ചുള്ള അന്വേഷണത്തിന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ചിന്താ ജെറോം ജില്ലാ അദാലത്തില്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കോഴിക്കോട് സ്വദേശിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് എ സി പി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ടിക്കറ്റിന്റെ ബാക്കി തുക ചോദിച്ച യുവതിയോട് കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കമ്മീഷന്റെ നിര്‍ദേശം അനുസരിച്ച് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടുത്ത സിറ്റിംഗില്‍ കണ്ടക്ടറെ നേരിട്ട് ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കി.

നീറ്റ് പരീക്ഷയിലുള്‍പ്പെടെ ദുരനുഭവം നേരിട്ട കുട്ടികള്‍ക്ക് പിന്തുണയും നിയമപരിരക്ഷയും കമ്മീഷന്‍ ഉറപ്പാക്കിയെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കമ്മീഷന്‍ അംഗങ്ങളായ കെ പി പ്രമോഷ്, പി എ സമദ്, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അസിസ്റ്റന്റ് പി അഭിഷേക് പങ്കെടുത്തു.

 

Latest