Connect with us

Kerala

വിയത്‌നാമില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം പാങ്ങോട് സ്വദേശി എം ഐ സജീദ്, കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉമയനല്ലൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരെയാണ് ഇടുക്കി അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം | വിയത്‌നാമില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് സ്വദേശി എം ഐ സജീദ്, കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉമയനല്ലൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരെയാണ് ഇടുക്കി അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ വിയത്‌നാമില്‍ നിന്ന് കമ്പോഡിയയിലേക്ക് എത്തിച്ച് ചൈനക്കാര്‍ക്ക് കൈമാറാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

വിയത്‌നാമില്‍ പ്രതിമാസം 80,000 രൂപ ശമ്പളമുള്ള ഡി ടി പി ഓപറേറ്റര്‍ ജോലിയാണ് തട്ടിപ്പു സംഘം വാഗ്ദാനം ചെയ്തിരുന്നത്. വിസിറ്റിംഗ് വിസയിലാണ് യുവാക്കളെ വിയത്‌നാമിലെത്തിച്ചത്. അവിടെ വച്ച് പണം വാങ്ങി ചൈനക്കാര്‍ക്ക് കൈമാറുകയും തുടര്‍ന്ന് കരമാര്‍ഗം കമ്പോഡിയയില്‍ എത്തിച്ച് നിര്‍ബന്ധിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് ജോലികള്‍ ചെയ്യിക്കുകയുമാണ് ചെയ്യുന്നത്.

തട്ടിപ്പു സംഘത്തിനെതിരെ അഞ്ചുപേര്‍ ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്.

 

Latest