Kerala
കോര്‍പ്പറേഷന്‍ ബേങ്ക് അക്കൗണ്ടിലെ തട്ടിപ്പ്; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്
പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ കോഴിക്കോട്ടെ ലിങ്ക് റോഡ് ശാഖയിലെ നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്നാണ് പരാതി.
![](https://assets.sirajlive.com/2022/12/corporation-office.gif)
കോഴിക്കോട് | കോര്‍പ്പറേഷന്റെ പഞ്ചാബ് നാഷണല്‍ ബേങ്ക് അക്കൗണ്ടില്‍ തട്ടിപ്പ് നടത്തിയ കേസിലെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ കോഴിക്കോട്ടെ ലിങ്ക് റോഡ് ശാഖയിലെ നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് പഞ്ചാബ് നാഷണല്‍ ബേങ്ക് മുന്‍ മാനേജര്‍ റിജില്‍ കോടികള്‍ തട്ടിയെടുത്തെന്നാണ് പരാതി.
കോര്‍പ്പറേഷന്‍ അക്കൗണ്ടിലെ 98 ലക്ഷം രൂപ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ആകെ 15 കോടി 24 ലക്ഷം രൂപ നഷ്ടമായതായാണ് മേയര്‍ ബീനാ ഫിലിപ്പ് ഏറ്റവുമവസാനം വെളിപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള 14 അക്കൗണ്ടുകളില്‍ ഏഴ് അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും പണം നഷ്ടമായതെന്നും മേയര്‍ പറയുന്നു.