Connect with us

Kerala

മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ പേരില്‍ തട്ടിപ്പ്; ഐ എന്‍ എല്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരെ കേസ്

പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില്‍ പണം തട്ടിയതിനാണ്  പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്

Published

|

Last Updated

തൃശൂര്‍  |  മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് ഐ എന്‍ എല്‍ ഭാരവാഹികള്‍ പണം തട്ടിയതായുള്ള പരാതിയില്‍ തൃശൂര്‍ പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഐഎന്‍എല്‍ ജില്ലാ ഭാരവാഹികള്‍ക്കെതിരെയാണ് പരാതി. പലിശ രഹിത ഭവന വായ്പ പദ്ധതിയുടെ പേരില്‍ പണം തട്ടിയതിനാണ്  പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്

കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ റൂറല്‍ ഹൗസിങ് ഡെവലപ്‌മെന്റ് സെസൈറ്റിയുടെ പേരിലായിരുന്നു തട്ടിപ്പ്. പലിശ രഹിത ഭവന പദ്ധതിക്കായി 10 പേരില്‍ നിന്ന് 25 ലക്ഷമാണ് തട്ടിയത്. അമ്പതിനായിരം മുതല്‍ മുന്നുലക്ഷം വരെ നഷ്ടപ്പെട്ടവരുണ്ട്. മൊത്തം പദ്ധതി ചെലവിന്റെ നാലിലൊരു ഭാഗം അപേക്ഷകര്‍ നല്‍കണമെന്നും ബാക്കി സൊസൈറ്റി വായ്പ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. ഒരു കൊല്ലമായിട്ടും നിര്‍മാണം നടക്കാതായതോടെ അപേക്ഷകര്‍ പണം തിരികെ ചോദിച്ചു. ഇതോടെ സൊസൈറ്റി ഭാരവാഹികള്‍ ഭീഷണിപ്പെടുത്തിയതായി അപേക്ഷകര്‍ പറയുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്.

Latest