National
വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; മലയാളി ഡല്‍ഹിയില്‍ അറസ്റ്റില്‍
അല്‍ഫ മേരി ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പട്ടത്തും തമ്പാനൂരും പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ സ്ഥാപനങ്ങള്‍ പൂട്ടിയ നിലയിലായിരുന്നു
ന്യൂഡല്‍ഹി | യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ മലയാളി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി മാര്‍ക്ക് റോജറാണ് ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ പിടിയിലായത്. നെയ്യാറ്റിന്‍കര സ്വദേശിയായ എലിസ തങ്കരാജന്‍ പേര് മാറ്റി മാര്‍ക്ക് റോജര്‍ ആയതാണെന്ന് പോലീസ് പറയുന്നു.
ഓണ്‍ലൈന്‍ വഴി വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അല്‍ഫ മേരി ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പട്ടത്തും തമ്പാനൂരും പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ സ്ഥാപനങ്ങള്‍ പൂട്ടിയ നിലയിലായിരുന്നു. പേരൂര്‍ക്കട പോലീസാണ് ഡല്‍ഹിയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നത്.
---- facebook comment plugin here -----