Connect with us

Kerala

കുടിവെള്ളള ചാര്‍ജ് കുടിശ്ശികയുടെ പേരില്‍ തട്ടിപ്പ്; ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് വാട്ടര്‍ അതോറിറ്റി

ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്

Published

|

Last Updated

പത്തനംതിട്ട |  ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് വാട്ടര്‍ അതോറിറ്റി. കുടിവൈളള ചാര്‍ജ് അടയ്ക്കാനുണ്ടെന്നും ഉടന്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കുമെന്നും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയറുടേതെന്ന വ്യാജേനയുള്ള വാട്സാപ്പ് സന്ദേശങ്ങളും ഫോണ്‍ കോളുകളുമാണ് സംഘം തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ തട്ടിപ്പുശ്രമം നടന്നതായി ഉപഭോക്താവിന്റെ പരാതി വാട്ടര്‍ അതോറിറ്റി പാലക്കാാട് പി എച്ച് ഡിവിഷന്‍ ഓഫിസില്‍ ലഭിച്ചു. ഉപഭോക്താക്കള്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അജ്ഞാതരില്‍നിന്നു ലഭിക്കുന്ന ലിങ്കുകളിലേക്ക് പണമയയ്ക്കരുതെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. വാട്ടര്‍ ചാര്‍ജ് ഡിജിറ്റല്‍ ആയി അടയ്ക്കാന്‍ https://epay.kwa.kerala.gov.in/ അല്ലെങ്കില്‍ യു പി ഐ ആപ്പുകള്‍ ഉപയോഗിക്കണമെന്നും കേരളാ വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Latest