Kerala
തൃശൂരില്‍ പാരാ മെഡിക്കല്‍ കോഴ്സിന്റെ മറവില്‍ തട്ടിപ്പ്; കൂട്ടപ്പരാതിയുമായി വിദ്യാര്‍ഥികള്‍ പോലീസ് സ്റ്റേഷനില്‍
വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി സ്ഥാനം വഞ്ചിച്ചുവെന്നാണ് ഇവരുടെ പരാതി
തൃശൂര്‍ | പാര മെഡിക്കല്‍ കോഴ്സിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി . തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ഥികള്‍ കൂട്ടപ്പരാതിയുമായി എത്തിയത്. മിനര്‍വ അക്കാദമിക്കെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കി സ്ഥാനം വഞ്ചിച്ചുവെന്നാണ് ഇവരുടെ പരാതി
പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കായി 50,000 മുതല്‍ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും എന്നാല്‍ സ്ഥാപനത്തിന് അംഗീകാരമില്ലെന്നും പരാതിയില്‍ പറയുന്നു.
തൃശൂര്‍ വടക്കന്‍ സ്റ്റാന്‍ഡിലാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്. ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് ഇവിടെ നടത്തുന്നത്. ഇവിടെ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് ശ്രമിച്ചവര്‍ക്ക് ജോലി ലഭിക്കാതായടോയാണ് ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കിയത്.
പരാതികള്‍ ഉയര്‍ന്നതോടെ സ്ഥാപനം പുതുതായി പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല.ഇതോടെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
പോലീസ് മിനര്‍വ അക്കാദമിയുടെ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്