Connect with us

National

സൗജന്യമായി ആധാര്‍ പുതുക്കല്‍; സമയ പരിധി നീട്ടി

ഡിസംബര്‍ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് തിയതി നീട്ടിയത്.

Published

|

Last Updated

ന്യൂഡല്‍ഹി  | ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള തിയതി ദീര്‍ഘിപ്പിച്ചു. മാര്‍ച്ച് 14 വരെ നീട്ടിയതായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍, വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൗജന്യമായി പുതുക്കുക.ഡിസംബര്‍ 14ന് സൗജന്യ സേവനം അവസാനിക്കാനിരിക്കെയാണ് തിയതി നീട്ടിയത്.

സമയ പരിധി അവസാനിക്കാനിരിക്കെ ആധാര്‍ പുതുക്കാനായി അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ സേവന കേന്ദ്രങ്ങളിലും വന്‍ തിരക്കായിരുന്നു. തിയതി നീട്ടിയതോടെ ഇതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റോള്‍മെന്റ് തിയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം എന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ആദ്യ സമയപരിധി നേരത്തെ ജൂണ്‍ 14 വരെ ആയിരുന്നു. ഇതാണ് പിന്നീട് ഡിസംബര്‍ 14 വരെ ആക്കിയത്.

 

Latest