Connect with us

Uae

ഗ്ലോബല്‍ വില്ലേജില്‍ കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം

12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം നല്‍കുന്നു.

Published

|

Last Updated

ദുബൈ|ഗ്ലോബല്‍ വില്ലേജില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം നല്‍കുന്നു. മെയ് 11 വരെയാണ് ഈ വിഭാഗത്തിന് കൂടി സൗജന്യ പ്രവേശനം ലഭിക്കുക. നേരത്തെ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍, 65 വയസ്സിന് മുകളിലുള്ളവര്‍, പ്രത്യേക ആവശ്യക്കാര്‍ എന്നിവര്‍ക്ക് സൗജന്യ പ്രവേശനം ലഭിച്ചിരുന്നു. സീസണ്‍ 29ന്റെ അവസാനം വരെ നീണ്ടുനില്‍ക്കുന്നതാണ് പുതിയ ഓഫര്‍.

ഈ സീസണ്‍ അവസാനിക്കാനിരിക്കെ സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, പുതിയ വിനോദ പരിപാടികള്‍, മെച്ചപ്പെട്ട സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 16ന് ഫ്രെഡി മെര്‍ക്കുറി, 23ന് ടെയ്്‌ലര്‍ സ്വിഫ്റ്റ്, 30ന് ബോണ്‍ ജോവി എന്നിവര്‍ക്കുള്ള ട്രിബ്യൂട്ട് ഷോകള്‍ നടക്കും. മെയ് 11ന് വില്ലേജ് വേനല്‍ക്കാലത്തേക്ക് അടക്കും.

 

 

---- facebook comment plugin here -----

Latest