Uae
അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ പ്രവാസികൾക്ക് സൗജന്യ അറബിക് കോഴ്സ്
ഓൺലൈൻ പ്ലാറ്റ്‌ഫോം ജനുവരി 16ന് ആരംഭിച്ചു.
ഷാർജ| അറബി ഭാഷ പഠിക്കാനും മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് അൽ ഖാസിമിയ സർവകലാശാല സൗജന്യ ഓൺലൈൻ പ്ലാറ്റ്‌ഫോം ഒരുക്കി. ജനുവരി 16ന് ആരംഭിച്ച “മുബീൻ’ പ്ലാറ്റ്ഫോം വേഗതയുള്ള ഇ-ലേണിംഗ് ടൂളുകളും വിവിധ തലങ്ങൾക്ക് അനുയോജ്യമായ കോഴ്സുകളും നൽകുന്നു. സമൂഹത്തിനുള്ളിൽ അറബി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർവകലാശാലയുടെ ശ്രമങ്ങളുടെ ഭാഗമാണ് കോഴ്സ്.
അൽ ഖാസിമിയ യൂണിവേഴ്സിറ്റി ഭാഷാ കേന്ദ്രം നിയന്ത്രിക്കുന്ന “മുബീൻ’ പ്ലാറ്റ്ഫോം തുടക്കക്കാർ മുതൽ പ്രാവീണ്യമുള്ളവർ വരെയുള്ള ഏഴ് വിഭാഗങ്ങൾക്ക് സമഗ്രമായ ഭാഷാ വിദ്യാഭ്യാസം നൽകുന്നു. കംപ്യൂട്ടറൈസ്ഡ് അറബിക് ഭാഷാ പ്രാവീണ്യം നൽകി പരീക്ഷകൾക്ക് ശേഷം വിജയികളായ പഠിതാക്കൾക്ക് അംഗീകൃത ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകൾ നൽകും.
വിദൂര പഠന രീതികളിലൂടെയാണ് പ്രോഗ്രാം. ഇത് പഠിതാക്കൾക്ക് അവരുടെ വേഗതയിൽ പ്രാവീണ്യം നേടാൻ അവസരം നൽകും. മുബീൻ പ്ലാറ്റ്ഫോമിന്റെ mubeen.alqasimia.ac.ae എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനാവും. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്്ലോഡ് ചെയ്ത് സമർപ്പിച്ച അപേക്ഷ സർവകലാശാല അവലോകനം ചെയ്യുകയും യോഗ്യരായവർക്ക് അഡ്മിഷൻ നൽകുകയും ചെയ്യും.
---- facebook comment plugin here -----