Connect with us

Saudi Arabia

ജിദ്ദ വിമാനത്താവളത്തിൽ നിന്നും മസ്ജിദുൽ ഹറമിലേക്ക് സൗജന്യ ബസ് സർവീസ്

പ്രവേശനം ഇഹ്‌റാം വസ്ത്രം ധരിച്ചവർക്ക് മാത്രം

Published

|

Last Updated

ജിദ്ദ | ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മക്കയിലെ മസ്ജിദുൽ ഹറമിലേക്ക് സൗജന്യ ഷട്ടിൽ സർവീസ് ആരംഭിക്കുന്നു.
ഉംറ നിർവഹിക്കുന്നതിനുള്ള ഇഹ്‌റാം വസ്ത്രം ധരിച്ചവർക്ക് മാത്രമായിരിക്കും ബസുകളിൽ പ്രവേശനം. ദേശീയ ഐഡൻ്റിറ്റിയോ താമസക്കാരുടെ തിരിച്ചറിയൽ  രേഖയോ  ഉണ്ടായിരിക്കണം.

രാവിലെ 10 മുതൽ രാത്രി 10 വരെ ഓരോ രണ്ട് മണിക്കൂർ കൂടുമ്പോൾ വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസ് ഉണ്ടായിരിക്കും. ഉച്ചക്ക് 12 മുതൽ മുതൽ രാത്രി 12 വരെ ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴാണ് മക്കയിൽ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്ക് സർവീസുകളെന്ന്  കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ  അറിയിച്ചു

Latest