Connect with us

Uae

അഹല്യയില്‍ 50 ആളുകള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ

Published

|

Last Updated

അബൂദബി | യു എ ഇ യുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അഹല്യ ഗ്രൂപ്പ് 50 പേര്‍ക്ക് സൗജന്യമായി ചെയ്തു നല്‍കുന്ന തിമിര ശസ്ത്രക്രിയയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നിര്‍വഹിച്ചു. മുസഫ അഹല്യ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ വി എസ് ഗോപാല്‍ മന്ത്രിയെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്ത് ആതുര ശുശ്രൂഷ രംഗത്ത് സേവനം നടത്തിയ ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു.

അഹല്യ മെഡിക്കല്‍ ഗ്രൂപ്പില്‍ മൂന്ന് പതിറ്റാണ്ടായി സേവനം ചെയ്യുന്ന മാനസിക ആരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ മുരളീധരന്‍, സ്‌പെഷ്യലിസ്‌റ് പാത്തോളജിസ്റ്റ് ഡോക്ടര്‍ ശകുന്തള വ്യാസ് എന്നിവരെ മന്ത്രി ആദരിച്ചു. ഗ്രൂപ്പ് എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ വിബു ബോസ്, സി ഇ ഒ. ഡോക്ടര്‍ വിനോദ് തമ്പി, മെഡിക്കല്‍ ഡയറക്ടര്‍മാരായ ഡോക്ടര്‍ അനില്‍ കുമാര്‍, ഡോക്ടര്‍ ആഷിക്, ഡോക്ടര്‍ സംഗീത സംബന്ധിച്ചു.

Latest