mihras hospital
മിഹ്‌റാസിൽ സൗജന്യ രോഗനിർണയ ക്യാമ്പ്
ഒരു ദിവസം നൂറു പേർക്കാണ് സൗജന്യ ക്യാമ്പ് ബുക്കിംഗ് ഉണ്ടാവുക.
നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലിൽ സൗജന്യ രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളി മുതൽ 20 വരെയാണ് സൗജന്യ രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനക്ക് പുറമെ ബ്ലഡ്ഷുഗർ, ഹീമോഗ്ലോബിൻ, കൊളസ്‌ട്രോൾ, ഇ എസ് ആർ, യൂറിൻ ആർ ഇ എന്നീ പരിശോധനകളും സൗജന്യമായിരിക്കും.
സന്ധി വേദനകൾ, പഴക്കം ചെന്ന രോഗങ്ങൾ, ന്യൂറോ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, നാഡിസംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം (സ്ട്രോക്ക്), വിട്ടുമാറാത്ത പനി, അലർജി തുടങ്ങി എല്ലാ രോഗങ്ങളും വിദഗ്ധ ഡോക്ടർമാർ പരിശോധിക്കും. ഒരു ദിവസം നൂറു പേർക്കാണ് സൗജന്യ ക്യാമ്പ് ബുക്കിംഗ് ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: 6235998811, 6235998819.
---- facebook comment plugin here -----