Connect with us

Kerala

കൊല്ലത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മത്സരാര്‍ഥികള്‍ക്ക് സൗജന്യ പ്രവേശനം

പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഡിടിപിസിയുടെ ഹെല്‍പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.

Published

|

Last Updated

കൊല്ലം | കൊല്ലത്ത് എത്തുന്നവര്‍ക്ക് കൊല്ലത്തെ അടുത്തറിയാന്‍ അവസരമൊരുക്കുകയാണ് ഡിടിപിസി. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സൗജന്യ പ്രവേശനമാണ് ഡിടിപിസി ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഒപ്പം വരുന്നവര്‍ മാത്രം ടിക്കറ്റ് എടുത്താല്‍ മതി. കൊല്ലത്ത് കലോത്സവത്തിന്റെ ഭാഗമായി എത്തുന്ന ഭൂരിഭാഗം പേരും കൊല്ലത്തെ അടുത്തറിയാന്‍ ഇറങ്ങുന്നുണ്ട്.അതിനാല്‍ പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഡിടിപിസിയുടെ ഹെല്‍പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.

ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്ക്, അഡ്വഞ്ചര്‍ പാര്‍ക്ക്, തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പാര്‍ക്ക്, മലമേല്‍ പാറ, മീന്‍പിടിപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും സൗജന്യ പ്രവേശനം ലഭിക്കും.