Connect with us

National

കേന്ദ്ര സർക്കാറിന്റെ സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി

81 കോടി ദരിദ്രർക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന

Published

|

Last Updated

ന്യൂഡൽഹി | ദരിദ്രർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര മന്ത്രിഭസാ യോഗം തീരുമാനിച്ചു. 81 കോടി ദരിദ്രർക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പദ്ധതി 2024 ജനുവരി 1 മുതൽ 5 വർഷത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതായി മന്ത്രി അനുരാഗ് താക്കൂർ കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ കാലത്ത്, 2020 മാർച്ച് 26 നാണ് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രഖ്യാപിച്ചത്. ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ധനമന്ത്രാലയമാണ് നോഡൽ മന്ത്രാലയം.

എല്ലാ മുൻഗണനാ കുടുംബങ്ങൾക്കും (റേഷൻ കാർഡ് ഉടമകൾക്കും അന്ത്യോദയ അന്ന യോജന സ്കീം വഴി തിരിച്ചറിഞ്ഞവർക്കും ) പൊതുവിതരണ സമ്പ്രദായത്തിലൂടെ ധാന്യം നൽകി ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ പൗരന്മാർക്ക് ഭക്ഷണം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Latest