Connect with us

Uae

സ്വദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി വരുന്നു

എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് 2025 ജനുവരിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാര്‍ജ.

Published

|

Last Updated

ഷാര്‍ജ| ഷാര്‍ജയില്‍ എല്ലാ സ്വദേശികള്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കുമെന്ന് ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു. ഡയറക്ട് ലൈന്‍ റേഡിയോ പ്രോഗ്രാമിലൂടെയാണ് ഭരണാധികാരി ഇക്കാര്യം അറിയിച്ചത്. ഷാര്‍ജയില്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കുന്നുണ്ട്.

എന്നാല്‍ എമിറേറ്റ് ഈ കവറേജ് വിപുലീകരിക്കുകയാണ്. അടുത്തിടെ, ‘വയോജനങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ്’ പദ്ധതിയുടെ പ്രായപരിധി കുറച്ചുവെന്ന് ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റി (എസ് എച്ച് എ) അറിയിച്ചിട്ടുണ്ട്. 45 വയസ്സുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് ലഭിക്കും. അവര്‍ യു എ ഇ പൗരനും എമിറേറ്റിലെ താമസക്കാരനും ആയിരിക്കണം. മുമ്പ്, ഒരു മുതിര്‍ന്ന ഇമറാത്തിക്ക് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഇന്‍ഷ്വറന്‍സിന് യോഗ്യത നേടുന്നതിന് കുറഞ്ഞത് 50 വയസ്സ് വേണ്ടതുണ്ടായിരുന്നു.

എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷ്വറന്‍സ് 2025 ജനുവരിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാര്‍ജ. ദുബൈ, അബൂദബി എമിറേറ്റുകളില്‍ എല്ലാ ജീവനക്കാര്‍ക്കും ഇതിനകം തന്നെ പ്രാദേശിക നിയമങ്ങള്‍ അടിസ്ഥാനമാക്കി മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ട്.