Kerala
സൗജന്യ കിറ്റ് വിതരണം നിര്‍ത്തലാക്കിയിട്ടില്ല: മന്ത്രി ജി ആര്‍ അനില്‍
കിറ്റ് മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്ന് ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്
തിരുവനന്തപുരം | സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. സാമ്പത്തിക പ്രതിസന്ധി നിലവില്‍ വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്.
കിറ്റ് മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്ന് ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു
2020 ഏപ്രില്‍ മുതലാണ് സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. കൊവിഡ് രോഗം വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ വാങ്ങണമെന്നാണ് നിര്‍ദേശം.
സൗജന്യ ഭക്ഷണക്കിറ്റ് നിര്‍ത്തലാക്കിയെന്ന പ്രചരണം അടുത്തിടെ നടന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഭക്ഷ്യമന്ത്രി.