Connect with us

Malappuram

സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്: അപേക്ഷ ക്ഷണിച്ചു

ഒക്ടോബര്‍ 22, 23, 24 ദിവസങ്ങളില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന ഉപകേന്ദ്രത്തിലാണ് ക്ലാസുകള്‍.

Published

|

Last Updated

മലപ്പുറം | സംസ്ഥാന ന്യൂനപക്ഷ വകുപ്പ് നടപ്പിലാക്കുന്ന ‘പാത്ത് വേ-സോഷ്യല്‍ ലൈഫ് വെല്‍നസ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്സിന് മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന ഉപകേന്ദ്രത്തില്‍ ഞായറാഴ്ച തുടക്കമാവും. ഒക്ടോബര്‍ 22, 23, 24 ദിവസങ്ങളിലാണ് ക്ലാസുകള്‍.

വിവാഹത്തിന് തയാറെടുക്കുന്ന 18 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 21 വയസ്സിന് മുകളില്‍ പ്രായമുള്ള യുവാക്കള്‍ക്കും നേരിട്ടോ രക്ഷിതാക്കള്‍ മുഖേനയോ അപേക്ഷിക്കാം.

വിവാഹത്തിന്റെ സാമൂഹിക പ്രസക്തി, ധാര്‍മിക/നൈതിക/മാനവിക മൂല്യങ്ങള്‍, ആരോഗ്യകരമായ കുടുംബജീവിതം, മാനുഷിക ബന്ധങ്ങള്‍, ലൈംഗിക ആരോഗ്യം, രക്ഷാകര്‍തൃത്വം, കുടുംബ ബജറ്റ്, വിവാഹവും നിയമവശങ്ങളും എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും: 7025886699, 9995950868.