Connect with us

Eranakulam

വനിതാ ദിനത്തില്‍ കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്

Published

|

Last Updated

കൊച്ചി | വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് മെട്രോയില്‍ ഏത് സ്‌റ്റേഷനില്‍ നിന്ന് ഏത് സ്‌റ്റേഷനിലേക്കും പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാം.

സൗജന്യ യാത്രക്കൊപ്പം വിവിധ സ്റ്റേഷനുകളില്‍ പല മത്സരങ്ങളും മറ്റ് പരിപാടികളും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്.

Latest