Connect with us

Kozhikode

ഫിസിയോതെറാപ്പി ദിനത്തില്‍ സൗജന്യ പരിശോധനാ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു

മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റ് പി ജസീല്‍ ബോധവത്കരണ ക്ലാസ്സെടുത്തു.

Published

|

Last Updated

നോളജ് സിറ്റി | അന്താരാഷ്ട്ര ഫിസിയോതെറാപ്പി ദിനത്തില്‍ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ സൗജന്യ സന്ധിവാത പരിശോധനാ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു.

മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ബോധവത്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റ് പി ജസീല്‍ ബോധവത്കരണ ക്ലാസ്സെടുത്തു.

ഡോ. പി വി ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍, ഡോ. യു മുജീബ് റഹ്മാന്‍, ബയോമെഡിക്കല്‍ എക്യുഐപിമെന്റ് വിദഗ്ധന്‍ ഡോ. നിസാം റഹ്മാന്‍ നേതൃത്വം നല്‍കി. ഡോ. അബ്ദുല്‍ മജീദ് സ്വാഗതവും അഫ്സല്‍ കോളിക്കല്‍ നന്ദിയും പറഞ്ഞു. നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Latest