Connect with us

Kozhikode

സൗജന്യ ചര്‍മ രോഗ നിര്‍ണയ ക്യാമ്പ് നാളെ

രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്.

Published

|

Last Updated

നോളജ് സിറ്റി| സൗജന്യ ചര്‍മ രോഗ നിര്‍ണയ ക്യാമ്പ് നാളെ മര്‍കസ് നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് നടക്കും. രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്.

മുഖക്കുരു, താരന്‍, സോറിയാസിസ്, ചൊറിച്ചില്‍, വെള്ളപ്പാണ്ട്, വരണ്ട ചര്‍മം, ഓയിലി സ്‌കിന്‍, മുടികൊഴിച്ചില്‍, പുഴുക്കടി, സ്‌കാബീസ്, ചുണങ്ങ്, അമിത വിയര്‍പ്പ്, വിയര്‍പ്പിലെ ദുര്‍ഗന്ധം, തൊലി നിറമാറ്റം, ഡാര്‍ക്ക് സര്‍ക്കിള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനയും ചികിത്സയുമാണ് ക്യാമ്പില്‍ നല്‍കുന്നത്.

മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ നെക്‌സസും മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡെര്‍മറ്റോളജി വിഭാഗവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബുക്കിംഗിനും വിശദവിവരങ്ങള്‍ക്കുമായി +91 62359 98811 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

Latest