Kerala
വിഴിഞ്ഞം സമരം; തിയോഡേഷ്യസിനെതിരായ എഫ് ഐ ആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍
വര്‍ഗീയ ധ്രുവീകരണവും കലാപവും ലക്ഷ്യമിട്ടാണ് മന്ത്രി വി അബ്ദുറഹ്മാനെതിരായ തിയോഡേഷ്യസിന്റെ പരാമര്‍ശങ്ങളെന്ന് എഫ് ഐ ആറില്‍ പറയുന്നു.
തിരുവനന്തപുരം | വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഫയല്‍ ചെയ്ത എഫ് ഐ ആറില്‍ ഗുരുതര പരാമര്‍ങ്ങള്‍. വര്‍ഗീയ ധ്രുവീകരണവും കലാപവും ലക്ഷ്യമിട്ടാണ് മന്ത്രി വി അബ്ദുറഹ്മാനെതിരായ തിയോഡേഷ്യസിന്റെ പരാമര്‍ശങ്ങളെന്ന് എഫ് ഐ ആറില്‍ പറയുന്നു.
വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ പരാതിയിലാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്. മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദം ഉണ്ടെന്നായിരുന്നു സമര സമിതി കണ്‍വീനര്‍ കൂടിയായ തിയോഡേഷ്യസിന്റെ പ്രസ്താവന.
വര്‍ഗീയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീന്‍ അതിരൂപതയും രംഗത്തെത്തിയിരുന്നു. വികാര വിക്ഷോഭത്തില്‍ നിന്നും ഉണ്ടായ പരാമര്‍ശം പിന്‍വലിക്കുന്നതായാണ് അതിരൂപത വ്യക്തമാക്കിയത്.
പരാമര്‍ശം നാക്കുപിഴയാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് പറഞ്ഞു. സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ പ്രസ്താവന കാരണമായതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രശ്നം അവസാനിപ്പിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.