Connect with us

Uae

ബസ്, മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ

ബാക്കിയുള്ള സ്റ്റേഷനുകളില്‍ 2025 രണ്ടാം പാദത്തോടെ പൂര്‍ത്തിയാകുമെന്ന് ആര്‍ ടി എ.

Published

|

Last Updated

ദുബൈ | ഇ& കമ്പനികളുമായി സഹകരിച്ച് 29 ബസ്, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ ആര്‍ ടി എയുടെ സൗജന്യ വൈ-ഫൈ സൗകര്യം. ബാക്കിയുള്ള സ്റ്റേഷനുകളില്‍ 2025 രണ്ടാം പാദത്തോടെ പൂര്‍ത്തിയാകുമെന്ന് ആര്‍ ടി എ അറിയിച്ചു. യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സംരംഭത്തിന്റെ ഭാഗമായാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഇ& (ഇത്തിസലാത്ത്) യുമായി സഹകരിച്ച് 17 പൊതു ബസ് സ്റ്റേഷനുകളിലും 12 മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ സേവനം നടപ്പിലാക്കിയത്.

പൊതുഗതാഗത ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ വഴി ഉപയോഗിക്കാം. 29 ബസ്, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ വൈ-ഫൈ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 21 ബസ് സ്റ്റേഷനുകളും 22 മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളും ഉള്‍പ്പെടുന്ന 43 ആര്‍ ടി എ സ്റ്റേഷനുകളിലേക്കും സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്.

ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടും സന്തോഷകരവുമായ നഗരമായി മാറാനുള്ള ദുബൈ അഭിലാഷത്തിന് സംഭാവനയാകുകയും ചെയ്യുന്നു. എമിറേറ്റിലുടനീളം ബസുകളും മറൈന്‍ ഗതാഗതവും ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള കണക്ടിവിറ്റിയാണ് ഉറപ്പാക്കുന്നത്. ഇ&യുമായി സഹകരിച്ച് വൈ-ഫൈ സേവന വിപുലീകരണവും മെച്ചപ്പെടുത്തലും തുടര്‍ച്ചയായ വിലയിരുത്തലിന് വിധേയമാക്കും.’ അധികൃതര്‍ അറിയിച്ചു.

 

Latest