Connect with us

Organisation

ഫ്രീഡം അസംബ്ലികൾ സമാപിച്ചു

"പ്രൗഡ് ടു ബി ആൻ ഇൻഡ്യൻ " എന്ന ശീർഷകത്തിലായിരുന്നു പരിപാടികൾ.

Published

|

Last Updated

ദോഹ | ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) ഖത്വറിലെ 13 കേന്ദ്രങ്ങളിൽ ഫ്രീഡം അസംബ്ലികൾ നടത്തി. സെക്ടർ കമ്മിറ്റികളുടെ നേതൃത്വത്തിൽ അൽ ഖോർ, ഉം സലാൽ, മദീന ഖലീഫ, അൽ സദ്ദ്, മുശൈരിബ്, മർഖിയ, സനയ്യ, അസ്പെയർ, ഐൻഖാലിദ്, ശഹാനിയ, വക്ര, മുഗളിന, ഹിലാൽ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആഘോഷ പരിപാടികൾ നടന്നത്.

അസംബ്ലി, ദേശഭക്തി ഗാനം, സന്ദേശപ്രഭാഷണം, ഫ്രീഡം വാൾ, സ്പോട്ട് ക്വിസ്, മധുര വിതരണം തുടങ്ങിയ സെഷനുകളുണ്ടായിരുന്നു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രതിനിധികളായി മുരളി തൊയ്യക്കാവ്, സൈമൺ വർഗീസ്, ശഫീർ പലപ്പെട്ടി, ശഫീർ വാടാനപ്പള്ളി, സാജിദ് മാട്ടൂൽ, ആർ എസ് സി നാഷനൽ ചെയർമാൻ ശകീർ ബുഖാരി, ജന. സെക്രട്ടറി ഉബൈദ് വയനാട് തുടങ്ങിയവർ വ്യത്യസ്ത കേന്ദ്രങ്ങളിൽ പങ്കെടുത്തു. “പ്രൗഡ് ടു ബി ആൻ ഇൻഡ്യൻ” എന്ന ശീർഷകത്തിലായിരുന്നു പരിപാടികൾ.

Latest