Ongoing News
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം; വിവാദ പ്രസ്താവനയുമായി പാക് ഉപപ്രധാനമന്ത്രി
സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് യുദ്ധത്തിന് സമാനമാണ്

ഇസ്ലാമാബാദ് | പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ ‘സ്വാതന്ത്ര്യ സമര സേനാനികളെന്ന്’ പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍. വിദേശകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന പാകിസ്ഥാന്‍ ഉപ പ്രധാനമന്ത്രി ഇഷാഖ് ധറിന്റേതാണ് വിവാദ പ്രസ്താവന. ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ധര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
‘ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ജില്ലയില്‍ ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യ സമര സേനാനികളായിരിക്കാം’- പാക് ഉപപ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.ഭ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് തങ്ങള്‍ക്ക് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഉപപ്രധാനമന്ത്രി ഇഷാഖ് ധറിന്റെ പ്രസ്താവന. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് യുദ്ധത്തിന് സമാനമാണ്. പാക്കിസ്ഥാനിലെ 240 മില്യന്‍ ജനങ്ങള്‍ക്കു വെള്ളം ആവശ്യമാണ്. അതു നിങ്ങള്‍ക്കു നിര്‍ത്താന്‍ കഴിയില്ല. അതിന്മേലുള്ള ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം അംഗീകരിക്കാനും കഴിയില്ല-ധര്‍ വ്യക്തമാക്കി
. സിന്ധു നദീജല കരാര്‍ പ്രകാരം പാക്കിസ്ഥാനു ലഭിക്കേണ്ട ജലം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നതു യുദ്ധപ്രവര്‍ത്തനമായി കാണുമെന്നായിരുന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ സുരക്ഷാസമിതി യോഗത്തിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു