Connect with us

kanganaranaut

സ്വാതന്ത്ര്യ സമരം: വിവാദ പരാമര്‍ശത്തെ ന്യായീകരിക്കന്‍ പുതിയ മണ്ടത്തരുവായി കങ്കണ

1947ല്‍ നടന്നത് ഏത് സ്വാതന്ത്ര്യ സമരം?; 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മി ഭായ്, വീര്‍ സവര്‍ക്കര്‍ജി തുടങ്ങിയവരുടെ സമര്‍പ്പണത്തോടെ

Published

|

Last Updated

മുംബൈ | 2014ലാണ് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതെന്ന തന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിക്കാന്‍ വിഡ്ഢിത്തം നിറഞ്ഞ പുതിയ പരാമര്‍ശവുമായി നടി കങ്കണ റാവത്ത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് കങ്കണ റണാവത്ത് പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെ അവഹേളിച്ച കങ്കണയില്‍ പത്മ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

1857ലേതായിരുന്നു (ബ്രിട്ടീഷുകാര്‍ക്കെതിരെ) ആദ്യത്തെ സ്വാതന്ത്ര്യസമരം. സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മി ഭായ്, വീര്‍ സവര്‍ക്കര്‍ജി തുടങ്ങിയവരുടെ സമര്‍പ്പണത്തോടെയായിരുന്നു അത്. 1947ല്‍ പോരാട്ടം നടന്നതിനെക്കുറിച്ച് എനിക്കറിയില്ല. ആരെങ്കിലും അതേക്കുറിച്ച് പറഞ്ഞുതന്നാല്‍ എന്റെ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാം. മാപ്പ് പറയാം. ദയവായി എന്നെയിതില്‍ സഹായിക്കൂ- കങ്കണ പറഞ്ഞു. എന്നാല്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ സവര്‍ക്കറും സുഭാഷ് ചന്ദ്രബോസുമൊന്നും ജനിച്ചിട്ട്‌പോലുമില്ലെന്നതാണ് മറ്റൊരു വസ്തുത.

കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു 2014ല്‍ മോദി അധികാരത്തിലെത്തിയത് മുതലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് പറഞ്ഞത്. കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്. ‘സവര്‍ക്കറിലേക്കും ലക്ഷ്മിഭായിയിലേക്കും നേതാജി ബോസിലേക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത്-‘ ഇതായിരുന്നു കങ്കണയുടെ ആദ്യ പ്രസ്താവന.