Connect with us

french open

ഫ്രഞ്ച് ഓപ്പണ്‍; ജോകോവിച്ചിനെ വീഴ്ത്തി നദാല്‍ സെമിയില്‍

കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ ലക്ഷ്യമിടുന്നത്‌ 14-ാം കിരീടം

Published

|

Last Updated

പാരീസ് | ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിനെ മറിച്ചിട്ട് റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ ജയം. ഇതോടെ കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ ജോക്കോവിച്ചിനോടേറ്റ തോല്‍വിക്ക് മധുര പ്രതികാരവുമായി.

കളിമണ്‍ കോര്‍ട്ടിലുള്ള തന്റെ കരുത്ത് അടിവരയിടുന്നതായിരുന്നു നദാലിന്റെ പ്രകടനം. ഫ്രഞ്ച് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിനെ തകര്‍ത്ത് റാഫേല്‍ നദാല്‍. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജോകോവിചിനെ മുട്ടുകുത്തിച്ച നദാല്‍ സെമിയിലെത്തി.
ആദ്യ സെറ്റില്‍ നദാല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി. 6-2 എന്ന സ്‌കോറിന് ഈ സെറ്റ് നദാല്‍ സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ജോകോവിച് തിരികെവന്നു. 6-4 ആയിരുന്നു സ്‌കോര്‍. മൂന്നാം സെറ്റ് 6-2നു സ്വന്തമാക്കിയ നദാല്‍ വീണ്ടും മുന്നിലെത്തി. ടൈ ബ്രേക്കറിലേക്ക് നീണ്ട നാലാം സെറ്റ് 7-6 (74) എന്ന സ്‌കോറിനു നേടിയ നദാല്‍ കളി കയ്യിലാക്കുകയായിരുന്നു.

സെമിയില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരെവ് ആണ് നദാലിന്റെ എതിരാളി. ഇതിനകം 13 ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ നദാല്‍ മുത്തമിട്ടിട്ടുണ്ട്.

 

 

Latest