Connect with us

International

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യയിലേക്ക്

നാളെ വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാക്രോണ്‍ ഫ്രാന്‍സിലേക്ക് മടങ്ങുമെന്നാണ് വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി| രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അല്‍പസമയത്തിനകം ജയ്പൂരിലെത്തും. ജയ്പൂരില്‍ വിമാനം ഇറങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മാക്രോണ്‍ റോഡ്‌ഷോയില്‍ പങ്കെടുക്കും. ശേഷം ജയ്പൂരിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും.

തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് മോദിക്കൊപ്പം താജ് റാംബാഗ് പാലസ് ഹോട്ടലില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചക്കു ശേഷം ഇന്ത്യയും ഫ്രാന്‍സും നിരവധി സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് വിവരം. രാത്രി 8.50ന് ഇരു നേതാക്കളും ഡല്‍ഹിയിലേക്ക് മടങ്ങും.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡില്‍ ഫ്രഞ്ച് സൈനികരും അണിനിരക്കും. നാളെ വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാക്രോണ്‍ ഫ്രാന്‍സിലേക്ക് മടങ്ങുമെന്നാണ് വിവരം.

 

 

 

 

Latest