National
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവർ മാക്രോൺ ഡൽഹി നിസാമുദ്ദീൻ ഔലിയയുടെ ദർഗ സന്ദർശിച്ചു
അരമണിക്കൂറിലധികം അദ്ദേഹം അവിടെ തങ്ങി
ന്യൂഡൽഹി |ഇന്ത്യയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഡൽഹിയിലെ നിസാമുദ്ദീൻ ഔലിയയുടെ ദർഗയിൽ സന്ദർശനം നടത്തി. ഡൽഹിയിലെ റോഡ് ഓഫ് ഡ്യൂട്ടിയിൽ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു ഇമ്മാനുവൽ മാക്രോൺ. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് രാജ്യത്തെ 700 വർഷം പഴക്കമുള്ള ദർഗയിൽ അദ്ദേഹം സന്ദർശനത്തിന് എത്തിയത്. അരമണിക്കൂറിലധികം അദ്ദേഹം അവിടെ തങ്ങി.
നേരത്തെ, പ്രസിഡന്റ് ദ്രൗപതി മുർമു മാക്രോണിനെ രാഷ്ട്രപതി ഭവനിൽ സ്വാഗതം ചെയ്യുകയും വിരുന്ന് നൽകുകയും ചെയ്തു. വെള്ളിയാഴ്ച, ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിന പരേഡിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിസഭാംഗങ്ങൾ, വിദേശ നയതന്ത്രജ്ഞർ, വിശിഷ്ട വ്യക്തികൾ എന്നിവർക്കൊപ്പമാണ് അദ്ദേഹം പരേഡിന് സാക്ഷ്യം വഹിച്ചത്.
ഇത് ആറാം തവണയാണ് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ഫ്രഞ്ച് നേതാവ് ക്ഷണിക്കപ്പെടുന്നത്.