Connect with us

Kerala

വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് മാറ്റണം; ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് കത്തയച്ച് എംഎം ഹസന്‍

ഏപ്രില്‍ 26 വെള്ളിയാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മാറ്റണമെന്നാണ് ആവശ്യം. 

Published

|

Last Updated

തിരുവനന്തപുരം|കേരളത്തിലെ വോട്ടെടുപ്പിന്റെ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് കത്തുനല്‍കി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ഏപ്രില്‍ 26 വെള്ളിയാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മാറ്റണമെന്നാണ് ആവശ്യം.

റംസാന്‍, ഈസ്റ്റര്‍ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടത്താതിരുന്നത് നന്നായെന്നും ഹസന്‍ പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്ത് വെള്ളിയാഴ്ചയോ ഞായറാഴ്ചയോ വോട്ടെടുപ്പ് നടത്തുന്നത് ആളുകള്‍ക്ക് അസൗകര്യം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതു സംബന്ധിച്ച് ചീഫ് ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

 

 

 

 

Latest