Connect with us

National

ഏപ്രില്‍ മുതല്‍ പാരസൈറ്റാമോള്‍ അടക്കം എണ്ണൂറോളം മരുന്നുകളുടെ വില വര്‍ധിക്കും

10.7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടാവുക

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് അടുത്തമാസം മുതല്‍ പാരസൈറ്റാമോള്‍ അടക്കമുള്ള അവശ്യമരുന്നുകളുടെ വില വര്‍ധിക്കും. എണ്ണൂറില്‍ അധികം മരുന്നുകളുടെ വിലയാണ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. 10.7 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടാവുക.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡ്രഗ് പ്രൈസിങ് അതോറിറ്റി മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്.

മൊത്ത വില സൂചികയുമായി ബന്ധപ്പെട്ടാണ് വില വര്‍ധന. വില വര്‍ധനയുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിയിരുന്നു.പനി, ഇന്‍ഫെക്ഷന്‍, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയിലും വര്‍ധനയുണ്ടാകും. ഈയടുത്ത കാലത്ത് മരുന്നുകള്‍ക്ക് ഇത്രയും വലിയ വിലവര്‍ധനയിലേക്ക് പോയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

Latest