Connect with us

Health

കണ്ണില്‍ നിന്ന് രക്തം ഒഴുകുന്നത് മുതല്‍ മരണം വരെ; എന്താണ് മാര്‍ബര്‍ഗ് രോഗം

മാര്‍ബര്‍ഗ് വൈറസ് ബാധിക്കപ്പെട്ടവരുടെ മരണനിരക്ക് 88 ശതമാനമാണ്.

Published

|

Last Updated

നുഷ്യരെ ബാധിക്കുന്ന വൈറസുകളില്‍ ഏറ്റവും മാരകമായ ഉള്‍പ്പെടുത്താവുന്നവയാണ് മാര്‍ബര്‍ഗ് വൈറസ് അല്ലെങ്കില്‍ മാര്‍ബര്‍ഗ് രോഗം. ആഫ്രിക്കയെ വെറുപ്പിച്ച മാരക രോഗം കൂടിയാണ് മാര്‍ബര്‍ഗ്. 2023ല്‍ ആണ് രക്തക്കുഴലുകളില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാര്‍ബര്‍ഗ് റുവാണ്ടയില്‍ സ്ഥിരീകരിച്ചത്. എബോള വൈറസിന്റെ കുടുംബത്തില്‍പ്പെട്ട ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ട മാര്‍ബര്‍ഗ് പക്ഷേ എബോളയേക്കാള്‍ ഭീകരനാണ്. റുവാണ്ടയില്‍ 41 പേര്‍ക്കാണ് മാര്‍ബര്‍ഗ് വൈറസ് മൂലമുള്ള മാര്‍ബര്‍ഗ് വൈറസ് ഡിസീസ്(എം.വി.ഡി) സ്ഥിരീകരിക്കപ്പെട്ടത്. മാര്‍ബര്‍ഗ് വൈറസ് കേസുകളുടെ മരണനിരക്ക് 24% മുതല്‍ 88% വരെയാണ്. 1967ല്‍ ജര്‍മ്മനിയിലെ മാര്‍ബര്‍ഗിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍ബര്‍ഗ് വൈറസ് ബാധിക്കപ്പെട്ടവരുടെ മരണനിരക്ക് 88 ശതമാനമാണ്. ഒരാള്‍ക്ക് ഈ വൈറസ് ബാധയുണ്ടായാല്‍ രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. രോഗം ഗുരുതരമാകുന്നവരില്‍ രക്തസ്രാവമുണ്ടാകുമെന്നും വിദഗ്ധര്‍ പറയുന്നു. വൈറസ് ഉള്ളില്‍ പ്രവേശിച്ച് അഞ്ച് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ആണ് ആളുകളില്‍ രക്തസ്രാവം ഉണ്ടാകുന്നത്. പേശി വേദന, അതിസാരം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ മൂന്നാം ദിവസം മുതല്‍ കണ്ട് തുടങ്ങും.അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ മൂക്കില്‍ നിന്നും മോണകളില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നും വരെ രക്തസ്രാവം തുടങ്ങും. ലക്ഷണങ്ങള്‍ ആരംഭിച്ച് എട്ട് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ രോഗിയുടെ നില വഷളായി മരണം വരെ സംഭവിക്കാനും ഇടയുള്ള മാരകമായ വൈറസാണിത്.

മാരകമായ ലക്ഷണങ്ങള്‍

പനി, തലവേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, വിശപ്പില്ലായ്മ, രക്തസ്രാവം, വയറുവേദന എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗം തീവ്രമാകുന്നതിനനുസരിച്ച് പല രോഗികളിലും രക്തസ്രാവം കൂടും. മൂക്ക്, മോണ, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വരെ രക്തസ്രാവം ഉണ്ടാകും.

പകര്‍ച്ചയെകുറിച്ച് അറിയാം

ഗുഹകളിലും മറ്റുമായി കണ്ടുവരുന്ന പഴം തീനി വവ്വാലുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചില ആളുകള്‍ക്ക് മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശരീര സ്രവങ്ങള്‍, നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയിലൂടെ ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാം. രോഗി ഉപയോഗിച്ച ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍ എന്നിവ പോലും വൈറസ് വ്യാപനത്തിന് കാരണമാകാം എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

Latest