Connect with us

literature

ബോട്ട് ഡ്രൈവറിൽ നിന്ന് വിശ്വസാഹിത്യത്തിലേക്ക്

ടോം സോയർ കൂട്ടുകാരോടൊപ്പമുള്ള മാർക് ട്വെയ്ന്റെ മിസോറിലെ ബാല്യകാല ജീവിതത്തിലേക്ക് തിരിച്ചു പോക്കിനെ സൂചിപ്പിക്കുന്ന കഥയാണ്. വെളുത്ത വർഗക്കാരനായ ഒരു കുട്ടി അടിമയായ കറുത്ത മനുഷ്യനെ രക്ഷപ്പെടാൻ സഹായിക്കുന്ന കഥയാണ് ഹക്ക്ൾ ബെറിയിലൂടെ മാർക് ട്വെയ്ൻ പറയുന്നത്. ദി ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു. ഈ കൃതിയെക്കുറിച്ച് വിശ്വപ്രശസ്ത സാഹിത്യകാരൻ ഏണസ്റ്റ് ഹെമ്മിംഗ്്വെ പറഞ്ഞത് നമുക്ക് കിട്ടിയ ഏറ്റവും നല്ല കൃതി ഇതുപോലൊന്ന് മുമ്പുണ്ടായിട്ടില്ല എന്നാണ്.

Published

|

Last Updated

കണ്ണെത്താ ദൂരത്ത് പരന്നൊഴുകുന്ന മിസിസിപ്പി നദിയിലെ ഓളങ്ങൾ ആ ബാലന്റെ മനസ്സിൽ സ്വപ്നങ്ങൾ നെയ്തു. ഫ്ലോറിഡയിൽ ജനിച്ച അവന്റെ കുടുംബം മിസോറിലെ ഹാനിബാളിൽ താമസം മാറിയ കാലമായിരുന്നു. റോക്കി, അപ്പാലാചിയൻ പർവതങ്ങളെ നോക്കി ഒഴുകിയിരുന്ന മിസിസിപ്പി എന്നത് ഒരു നദിയുടെ പേരു മാത്രമല്ല. പ്രദേശത്തെ സംസ്കാരത്തിന്റെയും സാമൂഹിക വികാസത്തിന്റെയും പേരു കൂടിയാണ്. ഒരു ജനതയുടെ മനസ്സിനേയും ശരീരത്തേയും കുളിരണിയിച്ചു മെക്സിക്കൻ ഉൾക്കടലിൽ അവസാനിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ് മിസിസിപ്പി. നദിയുടെ ഒഴുക്കിന്റെ സംഗീതവും ആഴത്തിന്റെ നിഗൂഢതയും അവനെ വല്ലാതെ മോഹിപ്പിച്ചു . എന്നും നദിയിലൂടെ യാത്ര ചെയ്യാൻ സാധിച്ചിരുന്നു വെങ്കിൽ എന്നു അവൻ ആഗ്രഹിച്ചു. ബോട്ടു ഡ്രൈവറായാൽ തന്റെ ആഗ്രഹം സഫലമാകുമെന്നു അവന്റെ കുഞ്ഞു മനസ്സ് കണക്കുകൂട്ടി.

പതിമൂന്നാം വയസ്സിൽ പിതാവ് മരണപ്പെട്ടു. ജീവിതം ദുസ്സഹമായി. പഠനം അവസാനിപ്പിച്ചു. ദുഃഖകരമായ അവസ്ഥയിലാണെങ്കിലും തന്റെ സ്വപ്നം യാഥാർഥ്യമാക്കാനുള്ള അവസരമായി അവൻ ആ സന്ദർഭത്തെ ഉപയോഗപ്പെടുത്തി . മിസിസിപ്പി നദിയിലൂടെ സഞ്ചരിക്കുന്ന യാത്രാ ബോട്ടുകളിൽ ഒന്നിന്റെ ഡ്രൈവറായി ജോലിയിൽ ചേർന്നു. എന്നാൽ തന്റെ സ്വപ്നത്തേക്കാൾ വലുതാണ് ജീവിത യാഥാർഥ്യമെന്ന തിരിച്ചറിവ് അവനെ മാറിച്ചിന്തിപ്പിച്ചു. കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ബോട്ട് ഡ്രൈവർ എന്ന ജോലി അപര്യാപ്തമാണെന്നു മനസ്സിലാക്കിയ അവൻ പല ജോലികൾ ചെയ്യാൻ നിർബന്ധിതനായി. ഹോട്ടൽ ജോലി, പ്രിന്റിംഗ് പ്രസ്സിൽ പ്രിന്റർ, ഖനിത്തൊഴിലാളി … ഇങ്ങനെ പല വേഷങ്ങൾ കെട്ടി. പ്രിന്റിംഗ് പ്രസ്സിലെ ജോലി അവന് മറ്റൊരു വാതിൽ തുറന്നു കൊടുത്തു. അക്ഷരങ്ങളും വാക്കുകളും വഴികാട്ടിയായി. ജ്യേഷ്ഠൻ ഒാരായോൺ ക്ലെമിന്റെ പത്രത്തിൽ ഒരു ലേഖനം എഴുതി . സ്വന്തം പേര് മറച്ചു വെച്ചു മാർക് ട്വെയ്ൻ എന്ന തൂലികാനാമത്തിൽ അവനെഴുതിയ കാഴ്സന്റെ കത്ത് എന്ന ലേഖനം വായനാലോകം സ്വീകരിച്ചു . യാത്രാവിവരണ സ്വഭാവമുള്ള ആ നർമ ലേഖനം മാർക് ട്വെയ്നെ മിസിസിപ്പി നദിയുടെ ഒഴുക്കിനെക്കാൾ വേഗത്തിൽ അറിയപ്പെടുന്ന എഴുത്തുകാരനാക്കി മാറ്റി.

മാർക് ട്വെയ്ൻ എന്ന വിശ്വ സാഹിത്യകാരന്റെ യഥാർഥ പേര് സാമുവൽ ലാങ്ഹോൺ ക്ലെമെൻ എന്നാണ്. ജോൺമാർഷൽ ക്ലെമിന്റെയും ജയിൻ ലാപ്ടൺ ക്ലെമിന്റെയും രണ്ട് മക്കളിൽ ഇളയവനായ മാർക് ട്വെയിൻ ജനിച്ചത് 1835 നവം. 30 നാണ്. നോവൽ, ചെറുകഥ, ഉപന്യാസം, ആക്ഷേപഹാസ്യം എന്നീ വിഭാഗങ്ങളിൽ 50ലേറെ കൃതികൾ മാർക് ട്വെയ്ൻ രചിക്കുകയുണ്ടായി . മലയാളം ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഷകളിൽ മാർക് ട്വെയ് ന്റെ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈ വിശ്വ സാഹിത്യകാരന്റെ കൃതികൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹൃദ്യമാണ്. ടോം സോയറിന്റെയും ഹക്ക്ൾ ബെറി ഫിന്നിന്റെയും കഥകളിലൂടെ വായനക്കാരുടെ മനസ്സിൽ ഓളങ്ങൾ സൃഷ്ടിക്കുന്ന മാർക് ട്വെയ് ൻ എഴുത്തുകാരൻ എന്നതിനോടൊപ്പം പത്രപ്രവർത്തകൻ, പ്രഭാഷകൻ, പ്രസാധകൻ, സംരംഭകൻ, അധ്യാപകൻ എന്നീ മേഖലകളിലും അറിയപ്പെട്ടു. ആധുനിക സാഹിത്യത്തിന്റെ ഭൂമികയായി അദ്ദേഹം അമേരിക്കയെ ലോകത്തിനു പരിചയപ്പെടുത്തി.

അഡ്വെഞ്ചേഴ്സ് ഒാഫ് ടോം സോയർ, അഡ്വെഞ്ചേഴ്സ് ഒാഫ് ഹക്ക്ൾ ബെറി ഫിൻ മാർക് ട്വെയ്നെ ലോകം അറിഞ്ഞു തുടങ്ങിയത് ഈ കൃതികളിലൂടെയാണ്. ഇവ അമേരിക്കൻ സാഹിത്യ സാംസ്കാരിക മേഖലയെ ലോകോത്തര നിലവാരത്തിലേക്കുയർത്തിയ കൃതികളും കൂടിയാണ് . മാക് ട്വെയ്നെ അമേരിക്കൻ എഴുത്തുകാരനായ വില്യം ഫോക് നർ വിശേഷിപ്പിച്ചത് അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ് എന്നാണ്.

ടോം സോയർ കൂട്ടുകാരോടൊപ്പമുള്ള മാർക് ട്വെയ്ന്റെ മിസോറിലെ ബാല്യകാല ജീവിതത്തിലേക്ക് തിരിച്ചു പോക്കിനെ സൂചിപ്പിക്കുന്ന കഥയാണ്. വെളുത്ത വർഗക്കാരനായ ഒരു കുട്ടി അടിമയായ കറുത്ത മനുഷ്യനെ രക്ഷപ്പെടാൻ സഹായിക്കുന്ന കഥയാണ് ഹക്ക്ൾ ബെറിയിലൂടെ മാർക് ട്വെയ്ൻ പറയുന്നത്. ദി ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു. ഈ കൃതിയെക്കുറിച്ച് വിശ്വപ്രശസ്ത സാഹിത്യകാരൻ ഏണസ്റ്റ് ഹെമ്മിംഗ്്വെ പറഞ്ഞത് നമുക്ക് കിട്ടിയ ഏറ്റവും നല്ല കൃതി ഇതുപോലൊന്ന് മുമ്പുണ്ടായിട്ടില്ല എന്നാണ്. പുലിസ്റ്റർ പുരസ്കാരം, നാഷനൽ ബുക്ക് അവാർഡ് തുടങ്ങിയ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തു കയുണ്ടായി. യുക്തിയുടെയും സാമാന്യ ബോധത്തിന്റെയും ഒഴുക്ക് അദ്ദേഹത്തിന്റെ ഒാരേ കൃതികളിലും പ്രകടമാണ്. ഒാരേ കൃതിയിലും അദ്ദേഹം നർമത്തിന് പ്രാധാന്യം നൽകുകയുണ്ടായി. മിസിസിപ്പി നദിയിലൂടെ സ്ഥിരമായി യാത്ര ചെയ്യാൻ ആഗ്രഹിച്ചിരുന്ന മാർക് ട്വെയ്ൻ തന്റെ സാഹിത്യ കൃതികളിൽനിന്നു മിസിസിപ്പിയെ മാറ്റി നിർത്തുന്നില്ല. എഴുത്തിലൂടെ അതിസമ്പന്നനായ സാഹിത്യകാരനാണ് പക്ഷേ സമ്പത്ത് നിലനിർത്താൻ അദ്ദേഹം ശ്രമിച്ചില്ല . സംരംഭങ്ങളിൽ നിക്ഷേപിച്ചു അവസാന കാലം ഒന്നുമില്ലാത്ത അവസ്ഥയിലായിരുന്നു. മസ്തിഷ്ക്ക രോഗത്തെ തുടർന്ന് മൂത്തമകൾ സൂസിയുടെ മരണം മാർക് ട്വെയ് നെ വിഷാദ രോഗിയാക്കിമാറ്റി. 1910 ഏപ്രിൽ 21ന് വിശ്വ സാഹിത്യകാരനായ ആ മഹാൻ വിടവാങ്ങി.

മാർക് ട്വെയ്ൻ പുസ്തകങ്ങളിലൂടെയും വാക്കുകളിലൂടെയും പറഞ്ഞതെല്ലാം മൊഴിമുത്തുകളായിരുന്നു. അതിലൊന്നിങ്ങനെ: “സത്യം പറയുന്നതു കൊണ്ട് ഒരു ഗുണ മുണ്ട്. മറ്റൊന്നും നിങ്ങൾക്ക് ഒാർത്തു വെക്കേണ്ടതില്ല’. രാഷ്ട്രീയ, മത , മനുഷ്യാവസ്ഥയെ കുറിച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി ഉദ്ധരണികൾ മാർക് ട്വെയ്ന്റെതായുണ്ട്.

Latest