Connect with us

National

ലേ മുതൽ മണാലി വരെ; ഗിന്നസ് റെക്കോർഡിലേക്ക് സൈനികന്റെ സോളോ സൈക്കിൾ യാത്ര

ഇന്നലെ പുലർച്ചെ നാലിന് സൈക്കിൾ യാത്ര ബ്രിഗേഡിയർ ആർ കെ താക്കൂർ ഫ്ലാഗ് ഓഫ് ചെയ്തു

Published

|

Last Updated

ജമ്മു | സൈക്കിളിൽ ഒറ്റക്ക് അതിവേഗത്തിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ഗിന്നസ് റെക്കോഡ് നേടാൻ സൈനികൻ. ലെഫ്റ്റനന്റ് കേണൽ ശ്രീപാദ ശ്രീറാം ആണ് ഈ ഉദ്യമത്തിനിറങ്ങിയിരിക്കുന്നത്.

ലേ മുതൽ മണാലി വരെയാണ് ഇദ്ദേഹം സൈക്കിളിൽ സഞ്ചരിക്കുന്നത്. ഇന്നലെ പുലർച്ചെ നാലിന് സൈക്കിൾ യാത്ര ബ്രിഗേഡിയർ ആർ കെ താക്കൂർ ഫ്ലാഗ് ഓഫ് ചെയ്തു.

സമുദ്രനിരപ്പിൽ നിന്ന് 8,000 കിലോമീറ്റർ ഉയരത്തിലുള്ള 472 കിലോമീറ്ററാണ് ശ്രീപാദ ശ്രീറാം പിന്നിടുക. ലേയിൽ നിന്ന് മണാലിയിലേക്കെത്താൻ അഞ്ച് പ്രധാന ചുരങ്ങളും താണ്ടണം. ഇന്ന് ഉച്ചക്ക് ശേഷം ഹിമാചൽ പ്രദേശിലെ മണാലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1971ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന്റെ അന്പതാം വിജയദിന വാർഷികം ആഘോഷിക്കുന്ന ‘സ്വർണിം വിജയ് വർഷ്’ന്റെ ആഘോഷ വേളയിൽ കൂടിയാണ് സൈനികന്റെ യാത്ര.

Latest