Connect with us

National

മക്കളുടന്‍ മുതല്‍വര്‍; പുതിയ ജനസമ്പര്‍ക്ക പരിപാടി പ്രഖ്യാപിച്ച് എം. കെ. സ്റ്റാലിന്‍

പദ്ധതി കോയമ്പത്തൂരില്‍ വെച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

ചെന്നൈ| പുതിയ ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. ‘മക്കളുടന്‍ മുതല്‍വര്‍ ‘എന്ന പദ്ധതിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി കോയമ്പത്തൂരില്‍ വെച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.

തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയില്‍ പങ്കെടുക്കും. ഡിസംബര്‍ 18 മുതല്‍ ജനുവരി 6 വരെയാണ് യോഗങ്ങള്‍ നടത്തുക. ജില്ലകളിലെ മേല്‍നോട്ട ചുമതല മന്ത്രിമാരെയാണ് ഏല്‍പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജില്ലകളില്‍ പരിശോധന നടത്തുന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ട്.

 

 

 

Latest